മരുന്നുനിർമാണം പരിശോധിക്കാൻ തമിഴ്നാട്ടിൽ പ്രത്യേക സംഘം
Saturday, October 18, 2025 1:22 AM IST
ചെന്നൈ: തമിഴ്നാട്ടിലെ മരുന്നു നിർമാണശാലകളിൽ പരിശോധന നടത്താൻ പ്രത്യേക ദൗത്യസംഘത്തെ നിയമിച്ചു. ആകെയുള്ള 397 മരുന്നുനിർമാണശാലകളിൽ അന്പതോളം സ്ഥാപനങ്ങളിൽ ഇതിനകം പരിശോധന നടത്തിയെന്നു മെഡിക്കൽ, കുടുംബക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.
തമിഴ്നാട്ടിൽ നിർമിച്ച ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 25 ഓളം കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു പരിശോധന.
അപകടത്തിനു കാരണമായ കോൾഡ്രിഫ് ചുമമരുന്നു നിർമിച്ച ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിൽ റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ സൂങ്കുവാർച്ചതിരത്താണ് ഫാക്ടറി. ഇവിടെ ചുമമരുന്നിന്റെ നിർമാണം നിർത്തിവയ്ക്കുകയും ചെയ്തു.