മൂ​ന്നാ​ര്‍ മ​ല​നി​ര​ക​ളെ നി​റ​ച്ചാ​ര്‍​ത്ത​ണി​യി​ച്ച് മൊ​ളാ​സ​സ് പു​ല്ല്
Tuesday, November 28, 2023 11:54 PM IST
മൂന്നാ​ര്‍: അ​പൂ​ര്‍​വ​ത​യു​ടെ ചാ​രു​ത​യു​മാ​യി വ​ര്‍​ഷ​ങ്ങ​ളു​ടെ നീ​ണ്ട ഇ​ട​വേ​ള​ക​ളി​ല്‍ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി​പ്പൂ​ക്ക​ൾ മൂ​ന്നാ​ർ മ​ല​നി​ര​ക​ളെ നീ​ല​വ​ര്‍​ണം പു​ത​പ്പി​ക്കു​മ്പോ​ള്‍ അ​തി​നോ​ടു കി​ടപി​ടി​ക്കു​ന്ന വി​ധ​ത്തി​ല്‍ പു​ല്ല് ഇ​ന​ത്തി​ല്‍പ്പെട്ട ഒ​രു സ​സ്യ​ ഇ​നംകൂ​ടി മൂ​ന്നാ​ര്‍ മ​ല​നി​ര​ക​ളെ നി​റ​ച്ചാ​ര്‍​ത്ത​ണി​യി​ക്കു​ക​യാ​ണ്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ക​ന്നു​കാ​ലി​ക​ള്‍​ക്കു മേ​യാ​ന്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന മെ​ലി​നി​സ് മി​നു​ടി​ഫ്‌​ളോ​റ എ​ന്ന ശാ​സ്ത്രീ​യ​ നാ​മ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന പു​ല്ലു​ക​ളാ​ണ് മൂ​ന്നാ​ര്‍ ടൗ​ണി​നോ​ടു തൊ​ട്ടു​ചേ​ര്‍​ന്നു​ള്ള മ​ല​നി​ര​ക​ളെ വ​ര്‍​ണം പു​ത​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സൂ​ര്യ​ന്‍റെ വെ​ട്ടം വ​ര്‍​ധിക്കു​മ്പോ​ള്‍ ഇ​ളം ചാ​ര​നി​റ​ത്തി​ലും സൂ​ര്യ​വെ​ട്ടം കു​റ​യു​മ്പോ​ള്‍ ബ്രൗ​ണ്‍ നി​റ​ത്തി​ലും കാ​ണ​പ്പെ​ടു​ന്ന പു​ല്ലു​ക​ള്‍ മ​ല​നി​ര​ക​ളിൽ വ​ശ്യ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ ഒ​രു​ക്കു​ക​യാ​ണ്.

മു​പ്പ​ത് ഇ​ഞ്ച് മു​ത​ല്‍ അ​റു​പ​ത് ഇ​ഞ്ച് വ​രെ ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന ഇ​വ​യ്ക്ക് മ​റ്റു ചെ​ടി​ക​ളി​ല്‍ പ​ട​രാ​നു​ള്ള ക​ഴി​വു​ണ്ട്. ലാ​റ്റി​ന്‍ അ​മേ​രി​ക്ക​യി​ലും മ​ധ്യ​കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലു​മാ​ണ് ഇ​വ സാ​ധ​ാര​ണ​യാ​യി ക​ണ്ടുവ​രു​ന്ന​ത്.

ക​ന്നു​കാ​ലി​ക​ള്‍​ക്ക് മേ​യാ​നാ​യി ഇ​വി​ട​ങ്ങ​ളി​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ചി​രു​ന്ന ഇ​വ ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​കൃ​തി​ദ​ത്ത​മാ​യും വേ​രു​റ​പ്പി​ക്കാ​റു​ണ്ട്. വ​ള​രു​ന്ന​യി​ട​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ​യ​നു​സ​രി​ച്ചാ​ണ് ഇ​ത് നി​ല​നി​ല്‍​ക്കു​ന്ന​തെ​ങ്കി​ലും പൊ​തു​വേ ഹ്രസ്വ​ ആ​യു​സാണ്.

കാ​റ്റ​ത്ത് പാ​റി വീ​ഴു​ന്ന വി​ത്തു​ക​ള്‍ പെ​ട്ടെ​ന്ന് ത​ഴ​യ്ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു. ഇ​ത്ത​രം പു​ല്ല് സാ​ധാ​ര​ണ​യാ​യി തെ​ക്ക​ന്‍ അ​ര്‍​ധഗോ​ള​ത്തി​ല്‍ ഏ​പ്രി​ല്‍, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലും വ​ട​ക്ക​ന്‍ അ​ര്‍​ധഗോ​ള​ത്തി​ല്‍ ന​വം​ബ​റി​ലു​മാ​ണ് പൂ​ക്കു​ന്ന​ത്.

വ​ള​രെ പെ​ട്ടെ​ന്ന് ഉ​ണ​ങ്ങു​ന്ന​തി​നാ​ൽ ഇ​വ നി​ല്‍​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍ കാ​ട്ടു​തീ പ​ട​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൂ​ട്ട​മാ​യി നി​ല്‍​ക്കു​ന്ന ഈ ​പുല്ലുക​ള്‍ കാ​റ്റ​ത്ത് ഇ​ള​കി​യാ​ടു​ന്ന​ കാ​ഴ്ച ക​ണ്ണു​ക​ള്‍​ക്ക് വ​ശ്യ​മാ​യ അ​നു​ഭ​വം ഒ​രു​ക്കു​ന്ന​താ​ണ്.