പ്ലാ​ന്‍റേഷ​ൻ റി​ലീ​ഫ് ക​മ്മി​റ്റി കൂ​ടു​ന്ന​തി​ൽ വീ​ഴ്ച​യെ​ന്ന്
Thursday, November 30, 2023 1:00 AM IST
ഉപ്പു​ത​റ: പ്ലാ​ന്‍റേ​ഷ​ൻ റി​ലീ​ഫ് ക​മ്മി​റ്റി കൂ​ടു​ന്ന​തി​ലും മു​ന്പെടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും ഗു​രു​ത​ര വീ​ഴ്ച​യെ​ന്നു പ​രാ​തി. പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​ട്ടേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ​ക്കും അവ​രു​ടെ ആ​ശ്രി​ത​ർ​ക്കു​മു​ള്ള ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു. ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നും ന​ൽ​കി​വ​രു​ന്ന സ​ഹാ​യ​വും മു​ട​ങ്ങി. ഇത്തരത്തിൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തോ​ട്ട​ങ്ങ​ൾ പൂ​ട്ടി​യ​തോ​ടെ 2002 ലാ​ണ് ക​ള​ക്ട​ർ ചെ​യ​ർ​മാ​നും ചീ​ഫ് പ്ലാ​ന്‍റേഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ, എം​എ​ൽഎ, ​ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ്ലാ​ന്‍റേ​ഷ​ൻ റി​ലീ​ഫ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.

ല​ഭി​ക്കു​ന്ന അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടി​ൽനി​ന്നു റി​ലീ​ഫ് ക​മ്മി​റ്റി​യാ​ണ് സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ക​മ്മ​ിറ്റി കൂ​ടു​ന്നി​ല്ല​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​ഹാ​യം പോ​ലും കി​ട്ടു​ന്നി​ല്ല​ന്നും കേ​ര​ള പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് (ഐഎ​ൻടിയു​സി ) ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​നി​ക്സ​ൺ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​കൾക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​രി​ച്ച​തി​ന് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​ൾ​പ്പെടെ​യു​ള്ള ധ​ന​സ​ഹാ​യം അ​ടി​യ​ന്തര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്‌ ഉ​പ്പു​ത​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷാ​ൽ വെ​ട്ടി​കാ​ട്ട്, എ​സ്. ജ​യ​രാ​ജ്‌, ടി. ​എ​സ്. ഉ​ദ​യ​കു​മാ​ർ.​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ന്നാ​ൽ, സ​ർ​ക്കാ​രി​ൽ നി​ന്നു ഫ​ണ്ട് ല​ഭി​ച്ചാ​ലു​ട​ൻ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ചീ​ഫ് പ്ലാ​ന്‍റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സി​ൽനി​ന്ന് അ​റി​യി​ച്ചു.