ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, December 2, 2023 11:47 PM IST
രാ​ജാ​ക്കാ​ട്: 22 മു​ത​ൽ 31 വ​രെ ന​ട​ത്തു​ന്ന രാ​ജാ​ക്കാ​ട് ഫെ​സ്റ്റ് - 2023ന്‍റെ ഭാ​ഗ​മാ​യി രാ​ജാ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ സ​മ്മാ​ന കൂ​പ്പ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.

രാ​ജാ​ക്കാ​ട്, എ​ൻ​ആ​ർ​ സി​റ്റി, മു​ല്ല​ക്കാ​നം, പ​ഴ​യ​വി​ടു​തി, കു​ത്തു​ങ്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും 31 വ​രെ ഒ​രു നി​ശ്ചി​ത തു​ക​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ സ​മ്മാ​ന കൂ​പ്പ​ണു​ക​ൾ ന​ൽ​കും.

ഫെ​സ്റ്റ് ന​ട​ക്കു​ന്ന 22 മു​ത​ൽ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ൻ​പ​തി​ന് ഫെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. കു​റ​ഞ്ഞ ലാ​ഭം കൂ​ടി​യ വി​ല്പ​ന എ​ന്ന ല​ക്ഷ്യ​വു​മാ​യി​ട്ടാ​ണ് വ്യാ​പാ​രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി ബെ​ന്നി ജോ​സ​ഫി​ന് കൂ​പ്പ​ൺ ബു​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.