ഡീൻ കുര്യാക്കോസ് എംപി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു
1396052
Wednesday, February 28, 2024 2:47 AM IST
തൊടുപുഴ: മൂന്നാർ മേഖലയിലെ കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മൂന്നാർ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.
മൂന്നാറിൽ സ്പെഷൽ ആർആർടിയെ നിയോഗിക്കുക, ജനവാസമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ കാട്ടാനകൂട്ടത്തെ തുരത്തിയോടിക്കുക,വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
വനംമന്ത്രി എ.കെ.ശശീന്ദ്രനെ ഇന്നലെ ഫോണിൽവിളിച്ച് ഈ ആവശ്യങ്ങൾ ഉന്നയിക്കുകയും കത്തയയ്ക്കുകയും ചെയ്തിട്ടും പിന്നീട് ചർച്ചചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അതിനാലാണ് നിരാഹാര സമരത്തിന് തീരുമാനിച്ചതെന്നും എംപി പറഞ്ഞു.