കിഴുക്കാനത്ത് ആദിവാസിയുടെ കുടിൽ കത്തിനശിച്ചു
1396933
Sunday, March 3, 2024 2:57 AM IST
ഉപ്പുതറ: കിഴുക്കാനത്ത് കുടിൽ കത്തിനശിച്ചു. കരുങ്ങമ്പാറ ഇരവിയുടെ കുടിലാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച രാത്രി 12 ഒാടെയാണ് തീപിടിത്തമുണ്ടായത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇയാൾ പ്ലാസ്റ്റിക്കുകൾ കെട്ടിമറച്ച കുടിലിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്.
ഇരവി പുറത്തേക്കു പോയ സമയത്താണ് അഗ്നിബാധ ഉണ്ടായത്. കുടിലിൽ ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരുന്ന കാപ്പിക്കുരു, കുരുമുളക് തുടങ്ങിയവയടക്കം വീട്ടിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. 6,000 രൂപയും സ്വർണ മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്.
കൂടിലിന്റെ സമീപത്ത് സൂക്ഷിച്ചിരുന്ന മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന വലയും മറ്റ് അനുബന്ധ സാധനങ്ങളും അഗ്നിക്കിരയായി. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് തീ അണച്ചത്.