പു​ഴ​യി​ൽ വീ​ണ വി​നോ​ദ​സ​ഞ്ചാ​രി​യെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു
Sunday, March 3, 2024 2:57 AM IST
രാ​ജാ​ക്കാ​ട്: മു​തി​ര​പ്പു​ഴ​യാ​റ്റി​ൽ വീ​ണ വി​നോ​ദ​സ​ഞ്ചാ​രി​യെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​കു​മാ​ർ (31) മു​തി​ര​പ്പു​ഴ​യാ​റി​ൽ ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം കാ​ൽ​വ​ഴു​തി വീ​ണ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി രാ​ജാ​ക്കാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

കൃ​ഷ്ണ​കു​മാ​ർ ഉ​ൾ​പ്പെ​ടെ 32 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നു ക​ർ​ണാ​ട​ക​യി​ൽനി​ന്ന് എ​ത്തി​യ​ത്.​ മൂ​ന്നാ​റി​ൽനി​ന്നു വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ശ്രീ​നാ​രാ​യ​ണ​പു​ര​ത്തെ റി​സോ​ർ​ട്ടി​ൽ സം​ഘം എ​ത്തി​യ​ത്.

ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചു കൊ​ച്ചി​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു സ​ഞ്ചാ​രി​ക​ൾ.​ ശ​നി​യാ​ഴ്ച രാ​വി​ലെ ശ്രീ​നാ​രാ​യ​ണ​പു​ര​ത്തു​ള്ള മു​തി​ര​പ്പു​ഴ​യാ​ർ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് കൃ​ഷ്ണ​കു​മാ​ർ കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണ​ത്.