ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജന്മദിനാഘോഷം
1425520
Tuesday, May 28, 2024 6:27 AM IST
ചെറുതോണി: കോട്ടയം അതിരൂപത ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 86-ാം ജന്മദിനാഘോഷം പടമുഖം ഫൊറോനയുടെ ആതിഥേയത്വത്തിൽ ബൈസണ്‍വാലി മായൽത്താമാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ സംഘടിപ്പിച്ചു.
കെസിസി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപത വികാരി ജനറാളും കെസിസി ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറന്പടത്തുമലയിൽ മുഖ്യപ്രഭാഷണം നടത്തി.
ഫൊറോന ചാപ്ലയിൻ ഫാ. ഷാജി പൂത്തറ, അതിരൂപതാ ഭാരവാഹികളായ ബേബി മുളവേലിപ്പുറം, ജോണ്‍ തെരുവത്ത്, എം.സി. കുര്യാക്കോസ്, ഷിജു കൂറാനയിൽ, സാബു കരിശേരിക്കൽ, ബിനു ചെങ്ങളം, ജോസ് കണിയാപറന്പിൽ, വികാരി ഫാ. ഷൈജു കല്ലുവെട്ടാംകുഴിയിൽ, ജോണ്സണ് നാക്കോലിക്കര, ഷാജി കണ്ടച്ചാൻകുന്നേൽ, കെസിഡബ്ല്യുഎ ഫൊറോന പ്രസിഡന്റ് മഞ്ജു ജിൻസ്, കെസിവൈഎൽ ഫൊറോന പ്രസിഡന്റ് നിധിൻ ലൂക്കോസ്, കെ.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറന്പടത്തുമലയിൽ പതാക ഉയർത്തി. ഫിലിപ്പ് പെരുന്പളത്തുശേരിൽ ക്ലാസ് നയിച്ചു. സമുദായ സംഘടനകളായ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും സംയുക്ത സംഗമവും ദിനാഘോഷത്തോടനുബന്ധിച്ച് നടത്തി.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ പടമുഖം ഫൊറോനയിലെ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ എല്ലാ ഇടവകകളിലെയും കെസിസിയൂണിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.