ഡിഇ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്
1430766
Saturday, June 22, 2024 3:22 AM IST
കട്ടപ്പന: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഴിമതി അവസാനിപ്പിക്കുക,
അധ്യാപക ദ്രോഹനടപടികൾ അവസാനിപ്പിക്കുക, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.എം. ഷാജഹാൻ സമരം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം കെ. ആർ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജെ. ജെ. ത്രേസ്യാമ്മ, ജില്ലാ സെക്രട്ടറി എം. ആർ. അനിൽകുമാർ ,എം. തങ്കരാജ് തുടങ്ങിയവർ പ്രസംഗിച്ചു.