ഓണത്തിന് ഒരു മുറം പച്ചക്കറിക്കൃഷി പദ്ധതി തുടങ്ങി
1430769
Saturday, June 22, 2024 3:32 AM IST
കുമാരമംഗലം: കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും എന്ന സന്ദേശവുമായി നടപ്പാക്കുന്ന ഓണത്തിനൊരുമുറം പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി സൗജന്യ വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് നിർവഹിച്ചു.
കുമാരമംഗലം ഗവ. എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ ഉഷ രാജശേഖരൻ, കൃഷി ഓഫീസർ പി.ഐ.റഷീദ, ഹെഡ്മാസ്റ്റർ ഷാമോൻ ലൂക്ക്, പി.ജി.ഷാജി മോൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.കെ ലേഖ, വി.എം.സിദ്ദിഖ്, വി.കെ.ജിൻസ് ,ജിബി ജോളി എന്നിവർ പ്രസംഗിച്ചു.
ഈസ്റ്റ് കലൂർ എൽപി സ്കൂളിൽ നടന്ന പച്ചക്കറി വിത്തു വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിൻ വർഗീസും കല്ലുമാരി സെന്റ് ജോസഫ് യുപി സ്കൂളിൽ നടന്ന വിത്ത് വിതരണം സ്ഥിരം സമിതി അധ്യക്ഷ ഷെമീന നാസറും ഉദ്ഘാടനം ചെയ്തു.