ഇരുപതേക്കറിൽ വാഹനാപകടം; അഞ്ചു പേർക്ക് പരിക്ക്
1430893
Sunday, June 23, 2024 3:59 AM IST
കട്ടപ്പന: ഇരുപതേക്കറിൽ വാഹനാപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 5.30ന് കാറും മിനി പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.കാഞ്ചിയാർ ഭാഗത്തുനിന്ന് വന്ന കാറും കട്ടപ്പന ഭാഗത്തുനിന്നെത്തിയ മിനി പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്.
മിനി പിക്കപ്പ് വാൻ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. കാർ യാത്രികരായിരുന്ന ലിന്റു (35), മേരി (48), അനിമോൾ (28), അപ്സ (4), പിക്കപ്പ് വാൻ ഡ്രൈവർ അജേഷ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.