സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
1431247
Monday, June 24, 2024 3:59 AM IST
നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീന സത്യ വാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഫ്ളവേഴ്സ് മ്യൂസിക്കല്‍ വൈഫ് ഫെയിം ഡോ. അമലു എം. ബാബു നിര്‍വഹിച്ചു.
നേച്ചര്‍ ക്ലബ്, സോഷ്യല്‍ സര്‍വീസ് ക്ലബ്, ലിറ്റററി ക്ലബ്, കലാ കായിക ആയോധന ക്ലബ്ബുകള്‍, സ്കൂള്‍ ബാന്റ്, എഐ റോബോട്ടിക്, ആര്‍ട്ട് ആൻഡ് ക്രാഫ്റ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.