മൂന്നാറിൽ വീണ്ടും അപകടയാത്ര
1437681
Sunday, July 21, 2024 3:20 AM IST
മൂന്നാർ: മൂന്നാറിൽ വീണ്ടും വാഹനത്തിൽ വിനോദസഞ്ചാരികളുടെ അപകടയാത്ര. മൂടൽമഞ്ഞ് നിറഞ്ഞ സാഹചര്യത്തിലും അപകടസാധ്യത അവഗണിച്ചായിരുന്നു അഭ്യാസ പ്രകടനം.
മൂന്നാർ-ദേവികുളം റോഡിലാണ് വാഹനത്തിന്റെ വിൻഡോയിലിരുന്ന് യുവാവ് അപകടകരമായി യാത്ര ചെയ്തത്. ഏതാനും ദിവസങ്ങൾക്കുമുന്പ് വരെ തുടർച്ചയായി മൂന്നാർ മേഖലയിൽ ഇത്തരം യാത്രകൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ വൈകുന്നേരം കേരള രജിസ്ട്രേഷൻ വാഹനത്തിൽ അപകടയാത്ര നടത്തിയ സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് വാഹനം പിടിച്ചെടുക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തു.