ബൈക്കപകടത്തിൽ യുവാവ് മരിച്ചു
1438271
Monday, July 22, 2024 11:41 PM IST
അടിമാലി: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ബൈസണ്‍വാലി സ്കൂൾ പടിയിൽ ഉണ്ടായ ബൈക്കപകടത്തിൽ ബൈസണ്‍വാലി കാക്കാക്കട പൊൻമലശേരിൽ അനന്ദു ചന്ദ്രനാ (20) ണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം.നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പാതയോരത്തുനിന്ന മരത്തിൽ ഇടിച്ചുമറിയുകയായിരുന്നു.
അനന്ദു ചന്ദ്രനെ ഉടൻതന്നെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവന്നിരുന്ന അനന്ദു സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പിതാവ്: ചന്ദ്രൻ, മാതാവ്: സിന്ധു, സഹോദരി: ആതിര.