വെ​ൺ​മ​ണി പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് ശാ​പ​മോ​ക്ഷം
Thursday, September 5, 2024 11:40 PM IST
ചെ​റു​തോ​ണി: അ​ര​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള വെ​ൺ​മ​ണി പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ൽനി​ന്നോ ജ​ന​പ്ര​തി​നി​ധി​ക​ളി​ൽനി​ന്നോ തു​ക ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ൺ​മ​ണി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ച്ച് ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.


പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് 1980ലാ​ണ്. പോ​സ്റ്റ് ഓ​ഫീ​സിന്‍റെ കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ചോ​ർ​ന്നൊ​ലി​ച്ച് നി​ലം​പൊ​ത്താ​റാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റി 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ആ​ല​യ്ക്ക​ൽ പ​റ​ഞ്ഞു.