തൊടുപുഴ: ജെസിഐ തൊടുപുഴ ഗോൾഡന്റെ നേതൃത്വത്തിൽ സിൽവർ ജൂബിലി വർഷത്തോടനുബന്ധിച്ച് ജെസിഐ തൊടുപുഴ ഗോൾഡന്റെ നേതൃത്വത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾക്കായി വീട് നിർമിച്ചുനൽകി. വീടിന്റെ താക്കോൽദാനം ഇന്നു രാവിലെ പത്തിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പുതുപ്പരിയാരം സ്വദേശികളായ മൂന്ന് സഹോദരങ്ങൾക്കാണ് 10ലക്ഷം രൂപ ചെലവഴിച്ച് 600 ചതുരശ്ര അടിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടു നിർമിച്ചു നൽകുന്നത്. വീട് നിർമാണത്തിന് ഭൂമി ഒരാൾ സൗജന്യമായി നൽകുകയായിരുന്നു. ജെസിഐ തൊടുപുഴ ഗോൾഡൻ പ്രസിഡന്റ് അഭിജിത്ത്പരമേശ്വർ താക്കോൽ ദാനം നിർവഹിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് അഭിജിത്ത് പരമേശ്വർ, ഭാരവാഹികളായ നിവേദ് ശ്യാം, എസ്. ബിനീഷ്, പി.ആർ. കൃഷ്ണകുമാർ, എൻ. ആനന്ദ്, സി.ഷിബു, ടി.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.