കരിമണ്ണൂർ: കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വില്പനയും കരിമണ്ണൂർ കൃഷിഭവൻ അങ്കണത്തിൽ നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.പി. സെലീനാമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കുന്നപ്പള്ളി, സ്ഥിരംസമിതി ചെയർപേഴ്സണ് ആൻസി സിറിയക്, കാർഷിക വികസന സമിതി പ്രതിനിധികളായ കെ. കെ. രാജൻ, പോൾ കുഴിപ്പിള്ളി, പഞ്ചായത്തംഗങ്ങളായ ഷെർലി സെബാസ്റ്റ്യൻ, ബൈജു വറവുങ്കൽ, സന്തോഷ് കുമാർ ജീസ് ആയത്തുപാടം, സോണിയ ജോബിൻ, ടെസി വിത്സണ്, കൃഷി ഓഫീസർ റാണി ജേക്കബ് അസി. കൃഷി ഓഫീസർ ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.