പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​ക്ക് 10,000 രൂ​പ പി​ഴ
Saturday, September 14, 2024 11:48 PM IST
ചെ​റു​തോ​ണി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​യി​ൽ​നി​ന്ന് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 10,000 രൂ​പ പി​ഴ ഈ​ടാ​ക്കി.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട പെ​രി​യാ​ർ​വാ​ലി​യി​ൽ പൊതു​സ്ഥ​ല​ത്താ​ണ് സ്വ​കാ​ര്യ വ്യ​ക്തി മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​തു കാ​ണാ​നി​ട​യാ​യ ചി​ല​ർ പ​ഞ്ചാ​യ​ത്തി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​യാ​ളെ ക​ണ്ടു​പി​ടി​ച്ച് പി​ഴ​യ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സി​സി ക്യാ​മ​റ സ്ഥാ​പി​ച്ച​താ​യും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.