മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മൂ​ല​മ​റ്റം കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നെ ഹ​രി​ത ബ​സ് സ്റ്റേ​ഷ​നാ​ക്കും. ഇ​തി​ന് തു​ട​ക്ക​മി​ട്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ജ​നപ​ങ്കാ​ളി​ത്ത​ത്തോ​ടെ മെ​ഗാ ശു​ചീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തും.

വി​വി​ധ രാ​ഷ‌്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, ഹ​രി​തകേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ തു​ട​ങ്ങി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് ഹ​രി​ത ബ​സ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​സ് സ്റ്റേ​ഷ​നി​ൽ പാ​ഴ് വ​സ്തു​ക്ക​ൾ ത​രംതി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ബി​ന്നു​ക​ൾ പ​ഞ്ചാ​യ​ത്ത് ന​ൽ​കും. ടോ​യ്‌ല​റ്റ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യും വൈ​കാ​തെ ന​ട​പ്പാ​ക്കും.

ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കു​റ​വാ​ണെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കും.​ ഡി​പ്പോ​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ന് ഡി​പ്പോ ഇ​ൻ-ചാ​ർ​ജി​നെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജി​ല്ലാ​ത​ല പ​രി​ശോ​ധ​നാ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ലു​ണ്ടാ​കും. അ​തി​നു ശേ​ഷ​മാ​കും ബ​സ് സ്റ്റേ​ഷ​ന് ഹ​രി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക. ഇ​തി​നൊ​പ്പം മാ​ലി​ന്യ​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡും ശു​ചീ​ക​രി​ക്കും.