ടിക്കറ്റ് നൽകാതെ പണംവാങ്ങിയ കണ്ടക്ടർ പിഴയടച്ചു
1459372
Monday, October 7, 2024 2:55 AM IST
മൂലമറ്റം: ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരിൽനിന്നു പണം വാങ്ങിയതിനെത്തുടർന്ന് വിജിലൻസ് സംഘം പിടികൂടിയ കണ്ടക്ടർ 10,000 രൂപ പിഴ അടച്ച ശേഷം ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചു.
ഒരാഴ്ച മുന്പ് ഏലപ്പാറയിൽനിന്ന് ദേവരുപാറയ്ക്കു പോയ ബസിലെ കണ്ടക്ടർ പി.എം. സുരേഷ് കുമാറാണ് യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതെ പണം വാങ്ങിയത്.
തിരുവനന്തപുരത്തുനിന്നെത്തിയ വിജിലൻസ് സംഘമാണ് കണ്ടക്ടറെ പിടികൂടിയത്.
ഇന്നലെ മൂലമറ്റം-തൊടുപുഴ സർവീസിൽ ഡ്യൂട്ടിക്ക് വിട്ട ശേഷം തൊടുപുഴയിൽ ജോലിയിൽ പ്രവേശിക്കാനാണ് കെഎസ് ആർടിസി നിർദേശിച്ചത്.