ജവഹർ ശ്രേഷ്ഠ പുരസ്കാരം വിതരണം ചെയ്തു
1459375
Monday, October 7, 2024 2:55 AM IST
തൊടുപുഴ: ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഈ വർഷത്തെ ജവഹർ ശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെംബർ പ്രഫ. എം.ജെ. ജേക്കബ് അധ്യാപകദിന സന്ദേശം നൽകി. പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെആർടിസി സംസ്ഥാന പ്രസിഡന്റ് ഡോ. എം. സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഡയസ് ജോണ് സെബാസ്റ്റ്യൻ, പി.എം.നാസർ, ബിജോയ് മാത്യു, കെ.എസ്. ജയന്തി, സുനിൽ ടി. തോമസ്, എൻ. രശ്മി, സിബി കെ. ജോർജ്, സി.കെ. മനോജ് കുമാർ, ദീപു ജോസ്, സിനി ട്രീസ, നിസാ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ എസ്.ടി. രാജ്- ഗവ. യുപി സ്കൂൾ വണ്ടിപ്പെരിയാർ, പി.എൻ. സന്തോഷ് - ഡോ. എപിജെ അബ്ദുൽ കലാം ഗവ. എച്ച്എസ്എസ് തൊടുപുഴ, ഷണ്മുഖ സുന്ദരം-ഗവ. എച്ച്എസ്എസ് കുമളി എന്നിവർക്കും ഗവ. എൽപി സ്കൂൾ അയ്യപ്പൻകോവിൽ, ഗവ. ഹൈസ്കൂൾ വാഗുവരൈ, ഗവ. ട്രൈബൽ എച്ച്എസ്എസ് കട്ടപ്പന സ്കൂളുകൾക്കുമാണ് അവാർഡ് സമ്മാനിച്ചത്.