അടിമാലി കെഎസ്ആര്‍ടിസി എന്‍ക്വയറി ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍
1460135
Thursday, October 10, 2024 12:37 AM IST
അടിമാലി: അടിമാലിയില്‍ ആരംഭിച്ച കെഎസ് ആര്‍ടിസി എന്‍ക്വയറി ഓഫീസ് പ്രവര്‍ത്തനം നിലച്ചു. ജീവനക്കാരുടെ കുറവു മൂലമാണ് ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റിയതെന്നാണ് വിവരം. അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്ഡില്ത്തന്നെയാണ് കെ എസ്ആര്ടിസി ബസുകളും പാര്‍ക്ക് ചെയ്യുന്നത്.
ദീര്‍ഘദൂര ബസുകളടക്കം ദിവസവും നിരവധി കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അടിമാലിവഴി കടന്നുപോകുന്നുണ്ട്.ഈ ബസുകളുടെ സമയമറിയാനും മറ്റന്വേഷണങ്ങള്‍ക്ക് സഹായകരമെന്ന രീതിയിലുമായിരുന്നു മാസങ്ങള്‍ക്കു മുമ്പ് കെഎസ്ആര്‍ടിസി എന്‍ക്വയറി ഓഫീസ് തുറന്നത്.
എന്‍ക്വയറി ഓഫീസ് തുറക്കാതായതോടെ കെ എസ്ആര്ടിസി സര്‍വീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാൻ അടിമാലി ബസ് സ്റ്റാന്‍ഡില്‍ സൗകര്യമില്ലാതായി.ബസ് സ്റ്റാന്‍ഡ് പരിസരത്ത് പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തോടു ചേര്‍ന്നായിരുന്നു എന്‍ക്വയറി ഓഫീസ് പ്രവർത്തി ച്ചിരുന്നത്.തുടക്കത്തില്‍ മികച്ച രീതിയിലായിരുന്നു ഓഫീസ് പ്രവര്‍ത്തനം. വിനോദ സഞ്ചാരികളടക്കം എത്തുന്ന ബസ് സ്റ്റാന്‍ഡാണ് അടിമാലിയിലേത്.അടിമാലിവഴി കടന്നുപോകുന്ന കെഎസ്ആര്‍ടി ബസുകളുടെ വിവരങ്ങള്‍ തിരക്കാന്‍ അടിമാലിയിലെ ആളുകള്‍ നിലവില്‍ മൂന്നാര്‍ ഡിപ്പോയിലേക്ക് വിളിക്കേണ്ട സ്ഥിതിയാണ്.