ബൈസണ്‍വാലി ടീ കമ്പനിക്കു സമീപം വാഹനാപകടം
1460671
Saturday, October 12, 2024 2:41 AM IST
അടിമാലി: ബൈസണ്‍വാലി ടീ കമ്പനിക്കു സമീപം വാഹനാപകടം. ഇന്നലെ ഉച്ചയോടെ മൃഗാശുപത്രിക്കു സമീപം മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് പാഞ്ഞുകയറി. വാഹനം വളവ് തിരിഞ്ഞ് വരുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ പാലത്തിന്റെ കൈവരികള്‍ ഇടിച്ചു തകര്‍ത്ത് പാതയോരത്തേക്കു പാഞ്ഞുകയറുകയുമായിരുന്നു. ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചെന്നൈ സ്വദേശികളായ ജയവതി (30), പ്രസന്നൻ (26), റിഷി (24), അരുൺ (31), രുദ്രൻ (26), അരുൺ (25), ഹരികൃഷ്ണൻ (31), ഭാഗ്യരാജ് (30), സ്വാമിദുരൈ (23), സന്തോഷ് (23) എന്നിവർക്കാണ് പരിക്കേറ്റത്. 14 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.