"എന്റെ വിദ്യാലയം ഹരിത വിദ്യാലയം' കിളിയാർകണ്ടം ഹോളി ഫാമിലി സ്കൂളിൽ
1466411
Monday, November 4, 2024 4:12 AM IST
മുരിക്കാശേരി: കേരളപ്പിറവി ദിനത്തിൽ കിളിയാർകണ്ടം ഹോളി ഫാമിലി യുപി സ്കൂളിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം എന്ന പേരിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കിളിയാർകണ്ടം ഗിരിജ്യോതി ക്രെഡിറ്റ് യൂണിയന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതലമുറയ്ക്ക് കൃഷിയോടും പ്രകൃതിയോടും ആഭിമുഖ്യം വളർത്തുക, വിഷരഹിത പച്ചക്കറി ഉത്പാദനം പരിശീലിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും ക്രഡിറ്റ് യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ 300-ഓളം ഗ്രോ ബാഗുകളിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊച്ചുകുന്നേൽ പച്ചക്കറി തൈകൾ സ്കൂൾ ലീഡർ ശ്രീഹരിക്കു കൈമാറി നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോർജ് പെരുമാലിൽ, ഹെഡ്മിസ്ട്രസ് ഡെയ്സിമോൾ വർഗീസ്, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് സാലി മാത്യു, സെക്രട്ടറി ജോണി മാത്യു, രൂപതാ സെക്രട്ടറി എബിൻ കുറുന്താനത്ത് എന്നിവർ പ്രസംഗിച്ചു.