സിവിൽ സർവീസ് പരിശീലന പരിപാടി ആരംഭിച്ചു
1466413
Monday, November 4, 2024 4:12 AM IST
തൊടുപുഴ: കേരള ഐടി ആന്‍ഡ് പ്രഫഷണൽ കോണ്‍ഗ്രസിന്റെയും ഗാന്ധിജി സ്റ്റഡി സെന്ററിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ദിശ സിവിൽ സർവീസ് പരിശീലന പദ്ധതി പി. ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
സിഎൻഎൻ ചേഞ്ച് മേക്കർ ഓഫ് ഇന്ത്യ അവാർഡ് ജേതാവും അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി ഡയറക്ടറുമായ ഡോ. ജോബിൻ എസ്. കൊട്ടാരം ക്ലാസ് നയിച്ചു.
നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരെയും വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പി.ജെ. ജോസഫ് എംഎൽഎ നടപ്പാക്കുന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയാണ് ദിശ.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന അബ്സല്യൂട്ട് ഐഎഎസ് അക്കാഡമിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 75-ഓളം സ്കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർഥികളാണ് പരിശീലന പരിപാടിയുടെ ഭാഗമാകുന്നത്.