വാഗമണ്ണിൽ ഓഫ് റോഡ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്
1466419
Monday, November 4, 2024 4:16 AM IST
ഉപ്പുതറ: വാഗമൺ - ഉപ്പുതറ റൂട്ടിൽ ഓഫ് റോഡ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. കോട്ടമല മഹേഷ് ഭവനിൽ മണികണ്ഠൻ (അപ്പു 25), കോട്ടമല മൂന്നാം ഡിവിഷൻ അനീഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. വാഗമൺ പാറമടയ്ക്കു സമീപം ഞായറാഴ്ച പന്ത്രണ്ടോടെയാണ് അപകടം.
ഇരുവരും ബൈക്കിൽ വാഗമണ്ണിലേക്ക് പോകുമ്പോൾ എതിരേ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.