ശ്രേഷ്ഠഭാഷ മലയാളം: സെമിനാർ നടത്തി
1466917
Wednesday, November 6, 2024 4:04 AM IST
ഇടുക്കി: ശ്രേഷ്ഠഭാഷ മലയാളം എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു.
ജില്ലയിൽനിന്ന് മികച്ച സാഹിത്യ സംഭാവനകൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് മോബിൻ മോഹൻ, ഗോത്രകവി അശോകൻ മറയൂർ, സാഹിത്യകാരി പുഷ്പമ്മ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, അംഗങ്ങളായ കെ.ജി. സത്യൻ, പ്രഫ.എം.ജെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.