കെസിവൈഎം ഇടുക്കി രൂപത യുവപ്രതിഭാ ഐക്കൺ പുരസ്കാരം വിതരണം ചെയ്തു
1576930
Friday, July 18, 2025 11:34 PM IST
ചെറുതോണി: കെസിവൈഎം ഇടുക്കി രൂപത ഏർപ്പെടുത്തിയ യുവപ്രതിഭ യൂത്ത് ഐക്കൺ പുരസ്കാരം വിതരണം ചെയ്തു. രണ്ട് കാറ്റഗറികളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെയാണ് യുവപ്രതിഭാ യൂത്ത് ഐക്കൺ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. രാജാക്കാട് ഇടവകാംഗം എബിൻ അഗസ്റ്റിൻ കച്ചിറയിലും ആയിരമേക്കർ ഇടവകാംഗം അനു പി. ബെന്നി പാട്ടപ്പറമ്പിലുമാണ് ഈ വർഷത്തെ പുരസ്കാര ജേതാക്കൾ.
എബിൻ രണ്ടു വർഷക്കാലമായി കെസിവൈഎം രാജാക്കാട് - കുഞ്ചിത്തണ്ണി മേഖലാ പ്രസിഡന്റാണ്. അനു കെസിവൈഎം രൂപത മുൻ വൈസ് പ്രസിഡന്റാണ്. കല, സാഹിത്യം, സാമൂഹികം, ഇടവക-മേഖലാ-രൂപതാതല പ്രവർത്തനങ്ങൾ, സഭാത്മക കാര്യങ്ങളിലെ ഇതര പ്രവർത്തനങ്ങൾ എന്നിവയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. കെസിവൈഎം പ്രവർത്തനവർഷ ഉദ്ഘാടനവേദിയിൽ ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഇരുവരെയും അവാർഡ് നൽകി ആദരിച്ചു.
യോഗത്തിൽ കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട്, അനിമേറ്റർ സിസ്റ്റർ ലിൻഡ എസ്എബിഎസ്, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.