ലൈഫ് ഭവനപദ്ധതി പ്രഖ്യാപനം നടത്തി
1576657
Friday, July 18, 2025 3:53 AM IST
കുമാരമംഗലം: പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും നടത്തി. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭവന നിർമാണ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.
പഞ്ചായത്തു പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ എസ്.സബൂറാ ബീവി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ജില്ലാ പഞ്ചായത്ത് മെംബർ ഇന്ദു സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിൻ വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഷെമീന നാസർ, സാജൻ ചിമ്മിനിക്കാട്ട്, ഉഷാ രാജശേഖരൻ , ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബിന്ദു ഷാജി, നീതുമോൾ ഫ്രാൻസിസ്, എൽഎസ്ജിഡി ഇടുക്കി ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, എൽഎസ്ജി ഡി പ്രോജക്ട് ഡയറക്ടർ ജെയ് പി.ബാൽ, കെ.എം. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.