3.8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
1576677
Friday, July 18, 2025 3:54 AM IST
തൊടുപുഴ: ആലക്കോട് മീൻമുട്ടിൽ 3.8 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ആലക്കോട് മീൻമുട്ടി മേക്കുന്നൽ മിഥുൻ ജയിംസി (27) നെയാണ് മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അർജുൻ ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആലക്കോട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വിൽപ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്നും ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെക്കുറിച്ചും കഞ്ചാവ് വിതരണത്തെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയിൽ മൂലമറ്റം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ വി.എസ്.നിസാർ, അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. അനുരാജ് , സുബൈർ, വി.ആർ. രാജേഷ്, സുരേന്ദ്രൻ, എ.കെ. ദിലീപ്, സിവിൽ എക്സൈസ് ഓഫീസറായ ടി.എസ്. സുനിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ എം.ടി. ബിന്ദു എന്നിവർ പങ്കെടുത്തു.