ചിന്നാർ വനത്തിന്റെ കാവൽക്കാരൻ സുധാകരൻ ചാപ്ലി അന്തരിച്ചു
1576676
Friday, July 18, 2025 3:54 AM IST
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അടയാളമായിരുന്ന ചന്പക്കാട് ഉന്നതി സ്വദേശി സുധാകരൻ ചാപ്ലി (53) അന്തരിച്ചു. ചിന്നാറിന്റെ മുക്കും മൂലയും അറിയാവുന്ന വനസംരക്ഷണ സേനയിലെ പ്രമുഖനായിരുന്നു. ചാപ്ലി കനകമ്മയുടെ മകനായ ഇദ്ദേഹം, 20 വർഷത്തിലധികം സേവനമനുഷ്ഠിച്ചതിനാൽ സർക്കാരിന്റെ സ്പെഷൽ റിക്രൂട്ട്മെന്റ്വഴി ട്രൈബൽ വാച്ചറായും പ്രവർത്തിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്അന്ത്യം. വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ, ചിന്നാർ അസി. വൈൽഡ്ലൈഫ് വാർഡൻ എന്നിവരെത്തി ഗാർഡ് ഓഫ് ഓണർ നൽകി സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഭാര്യ: പാപ്പ. മക്കൾ: സുഭാഷ്, സുവർണ. സംസ്കാരം നടത്തി.