എംപി സത്യഗ്രഹം അനുഷ്ഠിക്കും
1576667
Friday, July 18, 2025 3:54 AM IST
അടിമാലി: എൻഎച്ച് -85ന്റെ നിർമാണംനിരോധിച്ച ഹൈക്കോടതി വിധിക്ക് കാരണക്കാരായ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അഡ്വ.ഡീൻ കുര്യാക്കോസ് എംപി നാളെ അടിമാലിയിൽ സത്യഗ്രഹം അനുഷ്ഠിക്കും.
ഹൈക്കോടതിയിൽ നേര്യമഗംലം മുതൽ വാളറ വരെ വനമാണെന്ന നിലപാടാണ് സർക്കാർ അഭിഭാഷകനും വനം അഡീഷണൽ ചീഫ് സെക്രട്ടറിയും സ്വീകരിച്ചത്. ഇതാണ് കോടതിവിധി എതിരാകാൻ മുഖ്യകാരണം. രാവിലെ 10ന് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.വൈകുന്നേരം സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദീൻ, കൺവീനർ ഒ.ആർ.ശശി എന്നിവർ അറിയിച്ചു.