അനധികൃത മദ്യവില്പന: രണ്ടു പേർ പിടിയിൽ
1576673
Friday, July 18, 2025 3:54 AM IST
രാജകുമാരി: ഖജനാപ്പാറ മേഖലയിൽ അനധികൃത മദ്യവില്പന നടത്തിയ രണ്ടു പേർ പിടിയിൽ. ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദിന്റെ നേതൃത്വത്തിൽ രാജകുമാരി, ഖജനാപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഖജനാപ്പാറ വെള്ളിവെളുന്താൻ ചാലുവരമ്പിൽ സുരേഷി(60)നെ 3.100 ലിറ്റർ മദ്യവുമായി പിടികൂടിയത്. തുടർന്നു നടന്ന പരിശോധനയിൽ 25 ലിറ്റർ മദ്യവുമായി ഖജനാപാറ ജയമന്ദിരം ബോധുരാജി(50)നെയും അറസ്റ്റ് ചെയ്തു.
പരിശോധനകളിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ഡി. സേവ്യർ,കെ.എൻ. രാജൻ, പ്രിവന്റീവ് ഓഫീസർമാരായ കെ. രാധാകൃഷ്ണൻ, വി.ജെ. ജോഷി, സിവിൽ എക്സൈസ് ഓഫീസർ ടിൽസ് ജോസഫ് , കെ. പി. അരുൺ,വനിത സിവിൽ എക്സൈസ് ഓഫീസർ ചിത്രാഭായി, ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.