ദേശീയപാത വികസനം തടസപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് ബിജെപി
1576672
Friday, July 18, 2025 3:54 AM IST
കട്ടപ്പന: കൊച്ചി - ധനുഷ്കോടി ദേശീയ പാതയുടെ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമാണ തടസപ്പെടാൻ കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ ഭാരതിമാല പദ്ധതി പ്രകാരം 5000 കോടി രൂപ അനുവദിച്ചു നിർമാണം നടക്കുന്ന പദ്ധതിയാണ് കൊച്ചി-ധനുഷ്കോടി പാത. 590 കിലോ മീറ്റർ നീളമുള്ള കേരളത്തിനും തമിഴ്നാടിനും ഒരുപോലെ ഗുണം ചെയ്യുന്ന റോഡ് വികസനമാണ് തടസപ്പെട്ടിരിക്കുന്നത്.
കെ. എൻ. ജ്യോതിലാൽ, അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമാണ് നിലവിലെ തടസത്തിനു കാരണം.
ഇത് മറച്ചു വച്ച് ബിജെപിയെ കുറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി.വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുരുവിക്കാട്ട്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ.സുജിത് ശശി, മുൻ മണ്ഡലം പ്രസിഡന്റ് പി.എൻ. പ്രസാദ് എന്നിവർ ആരോപിച്ചു.