ചെക്ക് കേസ്: പ്രതിയെ വെറുതേവിട്ടു
1576655
Friday, July 18, 2025 3:53 AM IST
തൊടുപുഴ: കടം വാങ്ങിയ എട്ടു ലക്ഷം രൂപ തിരികെ ചോദിച്ചപ്പോൾ തൊടുപുഴ ഐഡിബിഐ ബാങ്കിന്റെ എട്ടുലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചുവെന്ന് ആരോപിച്ച് കുമാരമംഗലം സ്വദേശി രജീഷിനെതിരേ കരിങ്കുന്നം സ്വദേശി മഠത്തുംകാട്ടിൽ മോഹനൻ തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിമിഷ അരുണ്‍ വെറുതേവിട്ടു.
വാദി പണം പലിശയ്ക്ക് കൊടുക്കുന്ന ആളാണെന്നും ബ്ലാങ്ക് ചെക്ക് ദുരുപയോഗം ചെയ്ത് ഫയൽ ചെയ്തിട്ടുള്ള കള്ളക്കേസാണെന്നുമുള്ള പ്രതിഭാഗം വാദം പരിഗണിച്ചാണ് വെറുതേവിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ബിജു പറയന്നിലം, ജെറിൻ തോമസ്, ഡെൽവിൻ പറയന്നിലം എന്നിവർ ഹാജരായി.