അഞ്ചുരുളി റോഡിന് 1.47 കോടി: മന്ത്രി റോഷി
1576671
Friday, July 18, 2025 3:54 AM IST
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി നഗറിലേക്കുള്ള കക്കാട്ടുകട - അഞ്ചുരുളി റോഡ് നിർമാണത്തിനായി 1.47 ലക്ഷം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 3.024 കീലോമീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത് . ആറു മീറ്റർ വീതിയുള്ള ഗ്രാമീണ റോഡാണ് നിലവിലുള്ളത് .പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന അൻപതിലധികം കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്.
നേരത്തേ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു . റോഡിന്റെ ടാറിംഗ്, കലുങ്കുകളുടെ നിർമാണം, ഓട നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ജില്ലയിലെ പട്ടികജാതി പട്ടികവർഗ ഉന്നതികളുടെ വികസനത്തിന് കാഞ്ചിയാർ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനോടകം തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു.