തെരുവുവിളക്കുകൾ മിഴിയടച്ചു
1576660
Friday, July 18, 2025 3:53 AM IST
കാഞ്ഞാർ: കുടയത്തൂർ മങ്കൊന്പുകാവിന് മുന്നിലൂടെ ഗവ. ന്യൂ എൽപി സ്കൂളിനു സമീപത്തേക്കുള്ള റോഡിലെ വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് പരാതി. നിരവധി വീടുകളുള്ള ഈ ഭാഗത്ത് വഴിവിളക്കുകൾ പ്രകാശിക്കാതായിട്ട് നാളുകളായി. ഗുണനിലവാരം കുറഞ്ഞ ലൈറ്റുകളാണ് പലപ്പോഴും സ്ഥാപിക്കുന്നത്. ഇതാണ് ലൈറ്റുകൾ പെട്ടെന്ന് തകരാറിലാകാൻ കാരണം.
മലങ്കര ജലസംഭരണിയോട് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. അതിനാൽ ഈ ഭാഗങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. തെരുവുവിളക്കുകൾ പ്രകാശിക്കാതായതോടെ നാട്ടുകാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. തകരാറിലായ വൈദ്യുതി വിളക്കുകൾ മാറ്റി ഗുണനിലവാരമുള്ളവ സ്ഥാപിച്ച് ഇവിടെ വെളിച്ചമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.