സിപിഐ ജില്ലാ സമ്മേളനത്തിൽ മാറ്റം
1576668
Friday, July 18, 2025 3:54 AM IST
തൊടുപുഴ : പി. പളനിവേലിന്റെ മരണത്തെത്തുടർന്നു കട്ടപ്പന ടൗണ്‍ഹാളിൽ ഇന്നലെ മുതൽ 20 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ സമ്മേളന പരിപാടികളിൽ മാറ്റംവരുത്തിയതായി ജില്ലാ സെക്രട്ടറി കെ.സലിംകുമാർ അറിയിച്ചു.
ഇന്നലെ നടത്താനിരുന്ന പതാക, കൊടിമര, ദീപശിഖാ ജാഥകളും പൊതുസമ്മേളനവും ഉപേക്ഷിച്ചു. ഇന്ന് ആരംഭിക്കേണ്ട പ്രതിനിധി സമ്മേളനം നാളെ ആരംഭിച്ച് 20നു സമാപിക്കും.
സിപിഐ ജില്ലാ അസി.സെക്രട്ടറിയും ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു പളനിവേൽ. നേരത്തേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം നാലോടെ മൂന്നാറിലെ വസതിയിൽ എത്തിച്ച മൃതദേഹം ഇന്നു രാവിലെ ഒന്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മൂന്നാറിലെ സിപിഐ ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയക്ക് രണ്ടിന് സംസ്കാരം നടത്തും.