ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
1576934
Friday, July 18, 2025 11:34 PM IST
രാജാക്കാട്: കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും മണ്ഡലം കമ്മിറ്റി ഓഫീസിൽ നടത്തി. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി അധ്യക്ഷത വഹിച്ചു.
കെപിസിസി മെംബർ ആർ. ബാലൻപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി. ഗോപിദാസ്, ബെന്നി പാലക്കാട്ട്, ലിജോ മുണ്ടപ്ലാക്കൽ, കിങ്ങിണി രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
തങ്കമണി: മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം വാർഷിക അനുസ്മരണം കാമാക്ഷി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്കമണി ദൈവദാൻ സെന്ററിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി എസ്.ടി. അഗസ്റ്റിൻ അനുസ്മരണ യോഗം ഉദഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
ഡിസിസി മെംബർ ജോസഫ് മാണി, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ അപ്പച്ചൻ അയ്യുന്നിക്കൽ,സന്തോഷ് കൊള്ളികൊളവിൽ, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി സെക്രട്ടറി രഘു നാഥ് നെല്ലാങ്കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു ദൈവദാൻ സെന്ററിലെ അമ്മമാർക്ക് സ്നേഹവിരുന്നും നൽകി.