സി-ആപ്റ്റിന് സ്ഥിരം എംഡിയെ നിയമിക്കണമെന്ന്
1576933
Friday, July 18, 2025 11:34 PM IST
തൊടുപുഴ: സി-ആപ്റ്റിന് സ്ഥിരം എംഡിയെ നിയമിക്കണമെന്ന് എംപ്ലോയീസ് ഫെഡറേഷൻ കെടിയുസി സംസ്ഥാന പ്രസിഡന്റ് അഡ്വ. മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രിന്റിംഗ് ജോലികൾ സി-ആപ്റ്റിന് നൽകണം. ഇതോടൊപ്പം ആധുനിക പ്രിന്റിംഗ് യന്ത്രങ്ങൾ വാങ്ങുന്നതിന് ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂണിയന്റെ വർക്കിംഗ് പ്രസിഡന്റായി അപു ജോണ് ജോസഫിനെ തെരഞ്ഞെടുത്തു. ശതാഭിഷേകനിറവിലെത്തിയ യൂണിയൻ രക്ഷാധികാരി പി.ജെ. ജോസഫ് എംഎൽഎയെയും നിയമസഭയിൽ 25 വർഷം പൂർത്തിയാക്കിയ മോൻസ് ജോസഫ് എംഎൽഎയേയും ഭാരവാഹികൾ പൊന്നാടയണിയിച്ച് ആദരിച്ചു.