മുല്ലക്കാനം-കൊച്ചുപ്പ് റോഡിൽ ലോറി കുടുങ്ങി വാഹനഗതാഗതം തടസപ്പെട്ടു
1576939
Friday, July 18, 2025 11:34 PM IST
രാജാക്കാട്: മുല്ലക്കാനം - കൊച്ചുപ്പ് റോഡിൽ തുണ്ടിയിൽ വളവിൽ ലോറി കുടുങ്ങി വാഹനഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് പൊള്ളാച്ചിയിൽനിന്നു കോൺക്രീറ്റ് വൈദ്യുതി പോസ്റ്റുകളുമായി ചിത്തിരപുരത്തേക്ക് പോവുകയായിരുന്ന വലിയ ലോറി തുണ്ടിയിൽ വളവ് തിരിയാതെ ക്രാഷ് ബാരിയറിൽ തട്ടിനിന്ന് ഗതാഗതം തടസപ്പെട്ടത്.
രാജാക്കാട്ടുനിന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ഒന്നര മണിക്കൂർ ശ്രമിച്ചാണ് ലോറി വലിച്ചുമാറ്റി ഗതാഗത തടസം ഒഴിവാക്കിയത്. ലോറി ഇടിച്ചതിനെത്തുടർന്ന് ക്രാഷ് ബാരിയറിന് സമീപം റോഡിൽ വിള്ളൽ വീണിട്ടുണ്ട്. തുണ്ടിയിൽ വളവിൽ നിരവധി വാഹനങ്ങൾ മുൻപും കുടുങ്ങിയിട്ടുണ്ട്.