പിന്തുണ പ്രഖ്യാപിച്ച് അടിമാലി മഹല്ല് മേഖലാ കോ-ഓർഡിനേഷൻ കമ്മിറ്റി
1576932
Friday, July 18, 2025 11:34 PM IST
അടിമാലി: ദേശീയപാത 85ലെ നിർമാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 31ന് എൻഎച്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ചിന് അടിമാലി മഹല്ല് മേഖലാ കോ-ഓർഡിനേഷൻ കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചു. വനംവകുപ്പിന്റെ ബിനാമി കൊടുത്ത പൊതുതാത്പര്യ ഹർജിയിലാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.
ദേശീയപാത വനമാണെന്ന് വനം അഡീഷണൽ ചീഫ് സെക്രട്ടറി കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കോടതി വിധി ഉണ്ടായതെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എച്ച്. അലി, അടിമാലി ടൗൺ ജുമാ മസ്ജിദ് രക്ഷാധികാരി ഇമാം ഹാഫിസ് മുഹമ്മദ് ശരീഫ് അൽ അർഷാദി, ഡികെഎൽഎം മേഖലാ പ്രസിഡന്റ് നൗഷാദ് മിഫ്താഹി, മന്നാംകാല ജുമാ മസ്ജിദ് ഇമാം അഷറഫ് ഫൈസി, വി.കെ. യൂനസ്, സി.എസ്. നാസർ, സി.എച്ച്. അഷറഫ്, സുനീർ കാരിമറ്റം, കരിം പാറേക്കാട്ടിൽ എന്നിവർ പറഞ്ഞു.