ടോറസ് ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്കു ദാരുണാന്ത്യം
1394322
Tuesday, February 20, 2024 10:20 PM IST
പെരുന്പാവൂർ: കടയിൽ നിന്നു പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ചുകടക്കവെ , ടോറസ് ലോറി ഇടിച്ചു വീട്ടമ്മയ്ക്കു ദാരുണാന്ത്യം.
പെരുന്പാവൂർ രാജമന്ദിർ അപ്പാർട്ട്മെന്റിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന തൃശൂർ കുണ്ടുകുളം വീട്ടിൽ പരേതനായ താരുവിന്റെ ഭാര്യ സിസിലി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ പെരുന്പാവൂർ കാലടി കവല സിഗ്നൽ ജംഗ്ഷനിൽ ആണ് സംഭവം.
വീട്ടമ്മയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞത് നാലു മണിക്കൂറിനുശേഷം അപ്പാർട്ട്മെന്റിൽ കൂടെ താമസിക്കുന്നവർ എത്തിയാണ്. മകൻ: റിനോയ് കുണ്ടുകുളം (സിഇഒ, ഫിൻമാർക്ക് ക്യാപിറ്റൽ, ദുബായ്). മരുമകൾ: പ്രിൻസി.