ക​രു​മാ​ലൂ​രി​ൽ വി​രി​പ്പ് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ്
Friday, September 13, 2024 3:36 AM IST
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​ത്തെ വി​രി​പ്പ് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു.200 ഏ​ക്ക​റി​ലാ​ണു ക​രു​മാ​ലൂ​ർ പാ​ട​ശേ​ഖ​ര​ത്തു നെ​ൽ​ക്കൃഷി ന​ട​ന്നു വ​രു​ന്ന​ത്. അ​തി​ൽ പ​കു​തി​യോ​ളം ഭാ​ഗ​ത്തെ വി​ള​വെ​ടു​പ്പാ​ണു ന​ട​ക്കു​ന്ന​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ​യും കീ​ഴി​ലു​ള്ള കൊ​യ്തു​മെ​തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണു വി​ള​വെ​ടു​പ്പ്. മു​ൻ വ​ർ​ഷ​ത്തെപ്പോലെ ഇ​ത്ത​വ​ണ​യും ന​ല്ല​വി​ള​വ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ക​ർ​ഷ​ക​ർ.അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ജ്യോ​തി ഇ​ന​ത്തി​ൽ​പെ​ട്ട വി​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​ത്.


1000 ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തു ക​രു​മാ​ലൂ​രി​ൽ നെ​ൽ​കൃ​ഷി ന​ട​ന്നു വ​രു​ന്നു​ണ്ട്. കൃ​ഷി​ഭ​വ​നി​ൽ നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ൾ​ക്കു പു​റ​മെ ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും പി​ന്തു​ണ​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.