അൽഫോൻസ് സദൻ വാർഷികാഘോഷം
1535608
Sunday, March 23, 2025 4:35 AM IST
അങ്കമാലി: അൽഫോൻസ് സോഷ്യൽ സെന്ററിനു കീഴിലുള്ള കിടങ്ങൂർ അൽഫോൻസ് സദൻ സ്പെഷൽ സ്കൂളിന്റെയും അനുഗ്രഹ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെയും 38 -ാമത് വാർഷികാഘോഷം നടത്തി.
തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എംഎൽഎ മുഖ്യാതിഥിയായി. സ്ഥാപനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനു കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നിർമിച്ചുനൽകിയ ലിഫ്റ്റിന്റെ ഉദ്ഘാടനം ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ നിർവഹിച്ചു.
ഡിജിറ്റൽ ലേണിംഗിന്റെ ഭാഗമായുള്ള വെർജ് ടാബിന്റെ ഉദ്ഘാടനം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ നിർവഹിച്ചു. മാനേജറും പ്രൊവിൻഷ്യാൽ സുപ്പീരിയറുമായ സിസ്റ്റർ സ്റ്റെഫി ഡേവിസ് അധ്യക്ഷത വഹിച്ചു.
ഫാ.വർഗീസ് ചെരപ്പറമ്പിൽ, ജിൻസൺ ഏലിയാസ്, പ്രൊവിൻഷ്യാൽ കൗൺസിലർ സിസ്റ്റർ ബോണി മരിയ, ഡേവിസ് പുല്ലൻ, പി.കെ. സുരേഷ്, റോസമ്മ ജാക്കി, റോയി സെബാസ്റ്റ്യൻ, ലാലി വിൽസൺ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ഒരുക്കിയ വിസ്മയ രാവ് കലാവിരുന്ന് ആർട്ടിസ്റ്റ് ബിജു ചാലക്കുടി ഉദ്ഘാടനം ചെയ്തു.