‘നിറവ് ’വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു
1564534
Tuesday, June 3, 2025 7:10 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഇടച്ചിറ ഒമ്പതാം ഡിവിഷനിൽനിന്നും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കൗൺസിലർ അബ്ദു ഷാന വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ രാധാമണിപ്പിള്ള പഠനോപകരണ വിതരണം നടത്തി.
സ്ഥിരംസമിതി അധ്യക്ഷരായ വർഗീസ് പ്ലാശേരി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ എം.ഒ. വർഗീസ്. സി.സി. വിജു. ഉണ്ണി കാക്കനാട്, കൊച്ചി ബിസിനസ് സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ബിന്ദു ആൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ 300 പരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.