കെ സ്മാര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം: ബില്‍ഡിംഗ് ഡിസൈനേഴ്സ് അസോ.
1564536
Tuesday, June 3, 2025 7:10 AM IST
കൊച്ചി: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് കെ സ്മാര്‍ട്ട് സോഫ്റ്റ്വേറിലെ അപാകതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബില്‍ഡിംഗ് ഡിസൈനേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ മേയര്‍ക്കും നഗരസഭാ സെക്രട്ടറിക്കും നിവേദനം നല്കി.
പ്രസിഡന്റ് ആര്.എസ്. ശ്രീകുമാര്‍, സെക്രട്ടറി എന്‍.ജി. കൃഷ്ണകുമാര്‍, ഭാരവാഹികളായ എം.കെ. റിയാസ്, സോമസുന്ദരന്‍ പിള്ള, ജോസഫ് സിറിള്‍, മഞ്ജുഷ, സിജി, തന്‍സീര്‍, സൈമണ്‍, അബ്ദുല്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.