വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Sunday, September 15, 2024 5:21 AM IST
വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ഫ​യ​ർ ഫൈ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന് 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് നി​യ​മ​സ​ഭ​യി​ൽ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് ന​ൽ​കി​യ മ​റു പ​ടി യി​ലാ​ണു തു​ക അ​നു​വ​ദി​ച്ച​കാ ര്യം ​അ​റി​യി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഫ​യ​ർ ആ​ൻ ഡ് ​സേ​ഫ്റ്റി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഈ​തു​ക ഉ​പ​യോ​ഗി​ക്കും.


മ​റു​പ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എം ​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.