ജൂബിലിയിൽ പ്ലാസ്റ്റിക് സർജറി ദിനം ആചരിച്ചു
1576111
Wednesday, July 16, 2025 1:27 AM IST
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി - തീപ്പൊള്ളൽ വിഭാഗവും ജൂബിലിയിലെ ഐഎംഎ ബ്രാഞ്ചും കൈരളി പ്ലാസ്റ്റിക് അസോസിയേഷനും സംയുക്തമായി ജൂബിലിയിൽ പ്ലാസ്റ്റിക് സർജറി ദിനം ആചരിച്ചു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു.
അനസ്തേഷ്യ വിഭാഗം പ്രഫസർ ഡോ. സി.വി. ഡേവിസ് അധ്യക്ഷത വഹിച്ചു. ജൂബിലി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ മുഖ്യാതിഥിയായി. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സിഇഒ ഡോ. ബെന്നി ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, ജൂബിലി ഐഎംഎ ബ്രാഞ്ച് സെക്രട്ടറി ഡോ. മുഹമ്മദ് റാഫി, പ്ലാസ്റ്റിക് സർജറി- തീപ്പൊള്ളൽ വിഭാഗം അസോസിയേറ്റ് പ്രഫസർമാരായ ഡോ. നവീൻ ഐസക് ജോണ്, ഡോ. ഓംപ്രകാശ് എന്നിവർ പ്രസംഗിച്ചു.
പ്ലാസ്റ്റിക് സർജറി - തീപ്പൊള്ളൽ വിഭാഗം മേധാവി ഡോ. കെ.എം. പ്രദ്യോത് സ്വാഗതവും അസോസിയേറ്റ് പ്രഫസർ ഡോ. ഹേമങ്ങ് അരവിന്ദ്കുമാർ സാങ്വി നന്ദിയും പറഞ്ഞു.