ഇ​രി​ങ്ങാ​ല​ക്കു​ട: നീ​ണ്ട 66 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ എ​ട​ത്തി​പ​റ​മ്പി​ല്‍ 76 കാ​രിയാ​യ രു​ഗ്മ​ണി​യ​മ്മ​യ്ക്ക് സ്വ​ന്തം ഭൂ​മി​യി​ല്‍ ത​ല ചാ​യ്ക്കാം. ത​ല​മു​റ​ക​ളാ​യി പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​യു​ന്ന രു​ഗ്മ​ണി​യ​മ്മ​യ്ക്ക് ത​നി​ക്കു​ള്ള​താ​യ ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ ഒ​ടു​വി​ല്‍ ല​ഭി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട- പു​തു​ക്കാ​ട് മ​ണ്ഡ​ല​ംത​ല പ​ട്ട​യ​മേ​ള​യിലാണ് രേ​ഖ ലഭിച്ചത്. പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​സെ​ന്‍റ്് മാ​ത്ര​മു​ള്ള ഭൂ​മി​യി​ലാ​ണ് രു​ഗ്മ​ണി​യ​മ്മ കൊ​ച്ചു​വീ​ട് നി​ര്‍​മി​ച്ചുതാ​മ​സി​ക്കു​ന്ന​ത്. ത​നി​ക്കാ​യി വീ​ടോ ഭൂ​മി​യോ ഇ​ല്ലെ​ന്ന് പ​രി​ഭ​വി​ച്ചി​രു​ന്ന രു​ഗ്മ​ണി​യ​മ്മ​യ്ക്ക് ഈ ​ഉ​ട​മ​സ്ഥാ​വ​കാ​ശം വ​ലി​യ ആ​ശ്വാ​സ​മാ​ണ്.